കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ 2021 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ സംഘങ്ങൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിച്ചു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ സംബ്സിടി നൽകികൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.കിളിമാനൂർ തോപ്പിൽ ജംഗ്ഷനിൽ ആരംഭിച്ച ജനസേവന കേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി ഉത്ഘാടനം ചെയ്തു. ബ്ലോക്ക് ഡിവിഷൻ മെമ്പർ ബൻഷ ബഷീർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആർ മനോജ് മുഖ്യപ്രഭാഷണം നടത്തി. ഇൻഡസ്ട്രിയൽ എസ്റ്റൻഷൻ ഓഫീസർ ജുമലത് വിഷയാവതരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എം ജയകാന്ത് , കൊട്ടറമോഹൻകുമാർ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീജറാണി, പഞ്ചായത്തു അംഗങ്ങൾ ആയ ഗീതാകുമാരി , ജി ബിന്ദു എന്നിവർ ആശംസകൾ അറിയിച്ചു.