*1800 കാറുകൾ ഉൾക്കൊള്ളാൻ ശേഷി*
*യു.എസ്.ടി. ഗ്ലോബലിൽ പുതുതായി തുറന്ന മൾട്ടിലെവൽ പാർക്കിങ് സമുച്ചയം*
തിരുവനന്തപുരം : യു.എസ്.ടി. ഗ്ലോബൽ തിരുവനന്തപുരം കാമ്പസിൽ 1800 കാറുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ മൾട്ടി ലെവൽ കാർപാർക്കിങ് സംവിധാനം തുറന്നു. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വലിയ പാർക്കിങ് സംവിധാനങ്ങളിൽ ഒന്നാണിത്.
രണ്ടാംഘട്ട വികസനത്തിൽ അഞ്ച് നിലകൾ കൂടി ഉൾപ്പെടുത്തി നാലായിരം കാറുകൾ പാർക്ക് ചെയ്യാനുള്ള സംവിധാനങ്ങളാണ് യു.എസ്.ടി. ലക്ഷ്യമിടുന്നത്.
നാലുനിലകളുള്ള ഒന്നാംഘട്ടത്തിൽ 6.18 ലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ട്. നാല് എലിവേറ്ററുകളും ആറ്് ഫയർ എസ്കേപ്പ് എക്സിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഇലക്ട്രിക്ക് വാഹനങ്ങൾക്കായി 75 ചാർജിങ് ബേയ്കളും സ്ഥാപിച്ചിട്ടുണ്ട്. പാർക്കിങ് സംവിധാനത്തിന് ചുറ്റും മിയാവാക്കി വനവും സൃഷ്ടിച്ചിട്ടുണ്ട്.