വക്കം സൗഹൃദ വേദിയുടെ കുടുംബ സംഗമം 17ന് വൈകിട്ട് 4ന് തിരുവനന്തപുരം ഹോട്ടൽ പ്രശാന്തിൽ നടക്കും. സമ്മേളനം ഡോക്ടർ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. ഡോ. ജോർജ് ഓണക്കൂറിനെയും കേരള സംഗീത നാടക അക്കാഡമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ജേതാവ് വക്കം ഷക്കീറിനെയും ഉപഹാരം നൽകി ആദരിക്കും.
പ്രസിഡന്റ് സി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. 2020ലും 2021ലും പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വക്കം സൗഹൃദവേദി അംഗങ്ങളുടെ മക്കൾ, ചെറുമക്കൾ എന്നിവർക്ക് മെറിറ്റ് അവാർഡുകൾ നൽകും. കേരള സ്പേസ് പാർക്ക് ഡയറക്ടർ ജി. ലെവിൻ, ഡോ. അനു മുകുന്ദ്, വക്കം സൗഹൃദവേദി വൈസ് പ്രസിഡന്റ് വി. ഗോപി എന്നിവർ സംസാരിക്കും. സമ്മേളനത്തിന് മുമ്പ് വിവിധ കലാ പരിപാടികളും നടക്കും.