കായിക്കര കുമാരനാശാൻ ജന്മദിനാഘോഷങ്ങൾക്ക് ഏപ്രിൽ 17 ന് തുടക്കമാകും.

അഞ്ചുതെങ്ങ് കായിക്കര കുമാരനാശാന്റെ 150 -ാം ജന്മദിനാഘോഷത്തിന് 17 ന് ആരംഭിയ്ക്കും. കായിക്കരയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷ നാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

 അഞ്ചുതെങ്ങ് കായിക്കര ആശാൻ സ്മാരകത്തിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ജന്മദിന സമ്മേളനവും യുവകവി പുരസ്കാര സമർപ്പണവും മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

ആശാൻ ശതോത്തര കനക ജൂബിലി ജന്മവാർഷികാഘോഷ ങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിക്കും. എ എ റഹിം എംപിയെ ആദരിക്കും. ആഘോഷത്തിന്റെ ഭാഗമായി പ്രൊഫ എം കെ സാനു , ഡോ എം ലീലാവതി , ഡോ എം എം ബഷീർ എന്നിവരെ വീട്ടിലെത്തി7 ന് തുടങ്ങും ആദരിക്കും. കാവ്യ സമ്മേളനവും സാഹിത്യ സെമിനാറും സംഘടി പ്പിക്കും.

വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ ചെയർമാൻ അഡ്വ . ചെറുന്നി യൂർ ജയപ്രകാശ് , കൺവീനർ വി ലൈജു , ഡോ . ബി ഭുവനേന്ദ്രൻ , സി വി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.