പതിനാറുകാരിയെയാണ് സുഹൃത്ത് ബാലസുബ്രഹ്മണ്യം തീ കൊളുത്തിയത്. പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ബാലസുബ്രഹ്മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെ ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഇരുവരെയും ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു. ഇതുകാരണമാകാം പെണ്‍കുട്ടിയെ തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് നാട്ടുകാര്‍ കരുതുന്നത്.
പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്ച രാവിലെ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് മുറിയില്‍വെച്ച് പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നുവെന്നാണ് ആദ്യം ലഭിച്ച റിപ്പോർട്ട്. എന്നാൽ പെൺകുട്ടി സ്വന്തം തീരുമാനപ്രകാരമാണ് ഇരുപത്തിയൊന്നുകാരന്റെ വീട്ടിലേക്കെത്തിയതെന്ന വിവരമാണ് പൊലീസിന് ലഭിക്കുന്നതെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. ഇത് കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്നുള്ള കാര്യം പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷമേ പറയാനാകൂ എന്നാണ് പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പൊള്ളലേറ്റ ഇരുവരും മരിച്ച സാഹചര്യത്തിൽ ഇവരുടെ അവസാന ഫോൾ കോളുകളുടെ ഡീറ്റയിൽസ് ഉൾപ്പടെ ശേഖരിച്ച് കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാവൂ. സംഭവസമയം യുവാവിന്റെ അമ്മയും ഇളയസഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മുറിയില്‍നിന്ന് തീയും പുകയും ഉയര്‍ന്നതോടെയാണ് അടുക്കളയിലായിരുന്ന അമ്മയും സമീപവാസികളും സംഭവമറിഞ്ഞത്. തുടര്‍ന്ന് തീയണച്ച ശേഷം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.