വയറുവേദനയ്‌ക്ക് ചികിത്സതേടിയ 16കാരി ഗർഭിണി, 14കാരനെതിരെ കേസെടുത്തു

കണ്ണൂർ:എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 16കാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14കാരനെതിരെ പൊലീസ് കേസ് എടുത്തു.പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിലാണു പീഡനം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്.

സ്ഥിരമായി വീട്ടില്‍ വരുമായിരുന്ന 14കാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വയറുവേദനയെ തുടര്‍ന്നു പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണു ഗര്‍ഭിണിയായ വിവരം അറിഞ്ഞത്. ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞതായി പരാതിയിലുണ്ട്