മഹാകവി കായിക്കര കുമാരനാശാന്റെ 150 -ാം ജൻമവാർഷികാഘോഷങ്ങളോടനുബന്ധിച്ച് തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ ഏപ്രിൽ 10ന് വിദ്യാത്ഥികൾക്കായി ആശാൻ കവിതാലാപന മത്സരം നസംഘടിപ്പിക്കുന്നു.
എൽ.പി വിഭാഗത്തിന് ചണ്ഡാലഭിക്ഷുകിയിലെയും യു.പി വിഭാഗത്തിന് പുഷ്പവാടിയിലെയും വരികളും എച്ച്.എസ്, പ്ളസ് ടു വിഭാഗത്തിന് മണിമാലയിലെ ശ്ളോകങ്ങളുമാണ് ചൊല്ലേണ്ടത്. പൊതുവിഭാഗത്തിൽ മത്സരിക്കുന്ന മുതിർന്നവർക്ക് ഇഷ്ടമുള്ള ആശാൻ കവിത ചൊല്ലാം.
വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ഫലകവും നൽകും. പങ്കെടുക്കുന്നതിന് 7ന് മുമ്പ് തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം. ഫോൺ- 0471- 2618873, 9995778969