തൃശൂർ പൂരം; വെടിക്കെട്ടിന് അനുമതി;മേയ് 11ന് പുലർച്ചെ

തൃശൂർ: തൃശൂർ പൂരത്തിന്റെ ഭാ​ഗമായുള്ള വെടിക്കെട്ടിന് അനുമതി ലഭിച്ചു. കേന്ദ്ര ഏജൻസി ‘പെസോ’യുടെ അനുമതിയാണ് ലഭിച്ചത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി ലഭിച്ചു. മെയ് 11ന് പുലർച്ചെ വെടിക്കെട്ട് നടക്കും. മെയ് എട്ടിനാണ് സാംപിൾ വെടിക്കെട്ട്.