*സെഞ്ചുറിയും കടന്ന് ഡീസൽ; പെട്രോൾ വില 115-ലേക്ക്*

കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വിലകുറയുമ്പോഴും രാജ്യത്ത് ഇന്ധനവില കൂടുന്നു. ബ്രെൻഡ് ക്രൂഡ് വില ബാരലിന് ഇപ്പോഴും 110 ഡോളറിൽ താഴെയാണ്. പെട്രോളിന് 88 പൈസവരെയും ഡീസലിന് 85 പൈസവരെയും വ്യാഴാഴ്ച കൂടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില ലിറ്ററിന് 100 രൂപ കടന്നു. പെട്രോൾ വില 113 കടന്നു.

10 ദിവസം; വില കൂടിയത് ഒമ്പതുതവണ

137 ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ധനവില പരിഷ്‌കരണം മാർച്ചിലാണ് പുനരാരംഭിച്ചത്. മാർച്ച് 22 മുതൽ 31 വരെയുള്ള 10 ദിവസങ്ങളിൽ ഒമ്പത് തവണയും പെട്രോൾ, ഡീസൽ വില കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 6.91 രൂപയും ഡീസലിന് 6.69 രൂപയും ആകെ കൂടി.

മാഹിയിൽ കുറവ്

കേന്ദ്രഭരണപ്രദേശമായ മാഹിയിൽ പെട്രോളിന് 98.70 രൂപയും ഡീസലിന് 86.92 രൂപയുമാണ് വ്യാഴാഴ്ച വില. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വിലയുള്ള കൊച്ചിയുമായി താരതമ്യംചെയ്യുമ്പോൾ മാഹിയിൽ പെട്രോളിന് 12.45 രൂപയും ഡീസലിന് 11.25 രൂപയും കുറവാണ്.

ദിവസം പെട്രോൾ ഡീസൽ (കൊച്ചി)

മാർച്ച് 24 - 105.91, 93.11

മാർച്ച് 25 - 106.78, 93.95

മാർച്ച്‌ 26 - 107.66, 94.80

മാർച്ച് 27 - 108.20, 95.38

മാർച്ച് 28 - 108.53, 95.74

മാർച്ച് 29 - 109.40, 96.48

മാർച്ച് 30 - 110.27, 97.32

മാർച്ച് 31 - 111.15, 98.17

ക്രൂഡ് വില (ബാരലിന് ഡോളറിൽ)

മാർച്ച് 24 - 117.98

മാർച്ച് 28 - 117.48

മാർച്ച് 29 - 105.93

മാർച്ച് 30 - 108.10

മാർച്ച് 31 - 106.9"