14/09/2021ന് തിരുവവനന്തപുരം ജില്ലയിൽ, കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് കോളച്ചിറയിൽ പെയിന്റിംഗ് ജോലിക്കിടെ 11 KV ലൈനിലേക്ക് വഴുതിവീണ ഏണിയിൽ നിന്നും പേയാട്, ചെറുകോട് , ചെറ്റടിത്തലക്കൽ വീട്ടിൽ ശ്രീ അനിൽകുമാറിന് വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് വലതു കയ്യ് പൂർണ്ണമായി നഷ്ടപ്പെട്ടു. അദ്ദേഹവും ഭാര്യയും ബധിരരും മൂകരും ആണ്. അദ്ദേഹത്തിന് വിദ്യാർത്ഥിനികളായ രണ്ട് പെണ്മക്കളാണുള്ളത് .
കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി അദേഹത്തിന് 2 ലക്ഷവും മക്കൾക്ക് 4 ലക്ഷം വീതവും ധനസഹായം നൽകുവാൻ കെ എസ് ഇ ബി തീരുമാനിച്ചു. ഈ ധനസഹായം ശ്രീ അനിൽകുമാറിന്റെ വസതിയിൽ കാട്ടാകട എം എൽ എ ശ്രീ ഐ ബി സതീഷ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇന്ന് വൈകുന്നേരം 5 മണിക്ക് നൽകുന്നതാണ്.