മടവൂർ പഞ്ചായത്ത് വാർഡ് 10 സീമന്തപുരത് വാഴമൺ തോടിനു കുറുകെയുള്ള പാലം കഴിഞ്ഞ ദിവസം ഉണ്ടായ മഴയെ തുടർന്ന് തകർന്നു

കിളിമാനൂർ : മടവൂർ പഞ്ചായത്ത് വാർഡ് 10 സീമന്തപുരത് വാഴമൺ തോടിനു കുറുകെയുള്ള പാലം കഴിഞ്ഞ ദിവസം ഉണ്ടായ മഴയെ തുടർന്ന് തകർന്നു . നാല്പതോളം കുടുംബങ്ങൾ  ആശ്രയിച്ചിരുന്ന ഈ പാലം തകർന്നതോടെ പ്രായമായവർ വരെ പുഴയിൽ ഇറങ്ങി മാത്രമേ പുറത്തേക്ക് എത്താൻ കഴിയൂ .സ്ഥലം ബ്ലോക്ക് ജോയിന്റ് BDO ,മൈനർ ഇറിഗേഷൻ AE ,വാർഡ് മെമ്പർ ,ബ്ലോക്ക് RP എന്നിവർ സ്ഥലം സന്ദർശിച്ചു .