ആറ്റിങ്ങൽ നഗരസഭയിലെ വലിയകുന്ന് - നാലാം നമ്പർ അംഗനവാടി റോഡ് നിർമ്മാണത്തിന് 55 ലക്ഷത്തി അറുപതിനായിരം രൂപ, കരവാരം ഗ്രാമപഞ്ചായത്തിലെ മംഗ്ലാവിൽ - കരിമ്പലത്ത് റോഡ് നവീകരണത്തിന് 29 ലക്ഷം രൂപ, കിളിമാനൂർ ഗ്രാമ പഞ്ചായത്തിലെ വട്ടപ്പാറ - തേവയിൽ - കാലായിക്കോട് - മാവുവിള റോഡ് നവീകരണം 18 ലക്ഷം രൂപ, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അലവക്കോട് കോളനി - ഇടമല റോഡ് നവീകരണം - 15 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. തുടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ഉടൻ ആരംഭിക്കും