ആറ്റിങ്ങൽ ആലംകോട് പൂവൻപാറ കണ്ണങ്കരവീട്ടിൽ പരേതനായ രാഘവന്റെ മകൻ മഹേഷ് അന്തരിച്ചു. 53 വയസ്സായിരുന്നു. ആലംകോട് കേരളവിഷൻ ജീവനക്കാരനായിരുന്നു. ഏറെനാളായി ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊവിഡ് ബാധിതനുമായിരുന്നു. സംസ്കാരചടങ്ങുകൾ മണമ്പൂരിലെ ഭാര്യവീട്ടുപരിസരത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. CPM പ്രവർത്തകനായിരുന്ന മഹേഷ് പാർട്ടിയുടെ ആലംകോട് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിജി. ഏകമകൾ മേഘ വിദ്യാർത്ഥിനിയാണ്.
മഹേഷിനെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹MEDIA 16 News
മുൻ എം എൽ എ സത്യന്റെ കുറിപ്പ്
- അത്യന്തം ദുഖത്തൊടെ ഈ കുറിപ്പ് -പ്രിയ മഹേഷ് നിറകണ്ണീരൊടെ യാത്രാമൊഴിനൽകുന്നു, ഇനിവേദന യില്ലാത്ത ലോകത്തിലെക്ക് പറക്കാം അർബുദരോഗത്തെ അൽഭുതകരമായി തോല്പിച്ച് കോവിഡ് ബാധിതനായിട്ടും അതിനെയും അതിജീവിച്ച് -പക്ഷെ അവിടം കൊണ്ട് തീർന്നില്ല, ശ്വാസകോശ സംബന്ധമാ മായ രോഗം വീണ്ടും വില്ലനാ മഹേഷിനെ വേട്ടയാടി,തിരു: മെസിക്കൽ കോളേജിൽ ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലദ്യമാക്കി, പക്ഷെവീണ്ടും കോവിഡ് ബാ ധിച്ചു, തുടർന്ന് ഐ സി യു വിൽ, കഴിഞ രണ്ടാഴ്ചയായി ചികിത്സ നടന്നു വരുകയാ യിരുന്നു തുടർച്ചയായി ഞാൻ മഹേഷിൻ്റെ രോഗവിവരങ്ങൾ മോണിറ്റർ ചെയ്ത് വരുകയായിരുന്നു, നിർഭാഗ്യം വീണ്ടും, Stroke, ആയും ഹൃദയാഘാദമായും വന്നു, കഴിഞദിവസം പൂർണ്ണമായും ഐ.സി യു വിൽ ലൈഫ് സപ്പോർട്ട് കൊടുത്തു ഇന്ന് പുലർച്ചെ മഹേഷ് നമ്മളെ വിട്ട് പിരിഞൂ ആറ്റിങ്ങൽ, പൂവൻപാറ സ്വദേശിയാണ്, പ്രദേശിക ക്യാബിൾ നെറ്റ്വർക്ക് ഓപ്പറേറ്റർ ആയിരുന്നു -ഭാര്യ ബിജി, ഒരു മകളുണ്ട് കവലയൂർ സ്ക്കൂൾ വിദ്യാർത്ഥി, മരണാനന്തര ചടങ്ങുകൾ കോവിഡ് പ്രോട്ടോ ക്കോൾ പ്രകാരം ഭാര്യയുടെ വസ സതിയിൽ ഒറ്റൂർ കൊക്കൊട്ട് കുന്നിൽ ഉച്ചയൊടെ നടക്കും ഒറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബീനയുടെ നേതൃത്വത്തിൽ കുടുംബശ്രിയും, നാട്ടുകാരും പരമാവധി സഹായങ്ങൾ എത്തിച്ചിരുന്നു സുഹൃത്തുക്കൾ വഴികഴിയുന്നസഹായങ്ങ ൾ ഞാനും എത്തിച്ചിരുന്നു,രോഗാതുരനാ യിട്ടും, മഹേഷ്പ്രസ്ഥാനത്തൊട് കൂറും ആവേശവും പുലർത്തിയ നല്ല ഒരു സഖാ വായിരുന്നു, ആശുപത്രിക്കിടക്കയി നിന്നും നാട്ടിലെ സംഭവങ്ങൾ, പാർട്ടിയെ സംബന്ധിച്ചകാര്യങ്ങളും എന്നൊടു സം വേദിക്കുമായിരുന്നു, മഹേഷിൻ്റെ വേർപാ ടിൽ ദുഖിക്കുന്ന കുടുബത്തൊടൊപ്പം ചേ രുന്നു'പ്രണാമങ്ങൾ അർപ്പിക്കുന്നുപ്രിയ മഹേഷ് - .