KSRTC ബസ് കട്ടപ്പുറത്തായി : അഞ്ചുതെങ്ങ് - പൊഴിയൂർ സർവ്വീസ് മുടങ്ങി.

കഴിഞ്ഞ ദിവസം ഫ്ലാഗ്ഓഫ് ചെയ്ത അഞ്ചുതെങ്ങ് - പൊഴിയൂർ തീരദേശ സർവീസ് ബസ് തകരാറിനെ തുടർന്ന് മുടങ്ങി.

ഇന്ന് രാവിലെ അഞ്ചുതെങ്ങിൽ നിന്ന്  സർവ്വീസ് ആരംഭിച്ച കണിയാപുരം ഡിപ്പോയിൽ നിന്നുള്ള ബസാണ് രാവിലെയോടെ കണ്ണാന്തുറ ഭാഗത്ത് വച്ച് തകരാറിലായതിനെ തുടർന്ന് സർവ്വീസ് മുടങ്ങിയതെന്നാണ് സൂചന.

ബസ് ഗീയർ ക്ലച്  സംബന്ധമായ തകരാറാണ് ബസ് വഴിയിൽ കുടുങ്ങി സർവ്വീസ് മുടങ്ങുവാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്.

തകരാറിലാകുമ്പോൾ ബസ്സിൽ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. വളരെ നേരം കാത്തിരുന്നിട്ടും അറ്റകുറ്റപ്പണികൾ പരിഹരിയ്ക്കപെടാത്തതിനെ തുടർന്ന് കുറച്ചുപേർ അതുവഴിയുള്ള മറ്റ് KSRTC ബസ്സുകളിൽ യാത്ര തുടരുകയും ബാക്കി യാത്രക്കാർക്ക്  ടിക്കറ്റ് പൈസ തിരികെ നൽകുകയുമായിരുന്നു.

ബസിന്റെ കാലപ്പഴക്കമാണ് ബസ് തകരാ റിന് കാരണമെന്നാണ് യാത്രക്കാർ പറയുന്നത്. തീരദേശ സർവീസിനായി പുതിയ ബസുകൾ ഉപയോഗിച്ചില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥ ആകുമെന്നും യാത്രക്കാർ പറയുന്നു.