അഞ്ചുതെങ്ങ് പൊഴിയൂർ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ തീര മേഖലയിലെ തെക്കേ അറ്റത്തെ പൊഴിയൂര്‍ മുതല്‍ ജില്ലയുടെ വടക്കേ അതിര്‍ത്തിയായ അഞ്ചുതെങ്ങ് വരെയുള്ള യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇപ്പോള്‍ സഫലമായത്.
പൊഴിയൂരില്‍ നിന്ന് ഉച്ചക്കട, പൂവാര്‍, പുതിയതുറ, പുല്ലുവിള, മുക്കോല, വിഴിഞ്ഞം, കോവളം, പാച്ചല്ലൂര്‍, തിരുവല്ലം, പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശംഖുമുഖം, വെട്ടുകാട്, വേളി, , തുമ്പ, സെന്റ് ആന്‍ഡ്രൂസ്, കഠിനംകുളം, പുതുകുറിച്ചി, പെരുമാതുറ, മുതലപ്പൊഴി, താഴംപള്ളി വഴി അഞ്ചുതെങ്ങ് വരെയാണ് പുതിയ ബസ് റൂട്ട്. പൊഴിയൂരില്‍ നിന്നും അഞ്ചുതെങ്ങില്‍ നിന്നും രാവിലെ 7 മണി മുതല്‍ ഒന്നരമണിക്കൂര്‍ ഇടവിട്ട് ഇരു ദിശകളിലേക്കും ബസ് സര്‍വീസ് നടത്തും.