കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരക്കിളവ് കെഎസ്ആര്‍ടിസി പിന്‍വലിച്ചു. വോള്‍വോ, സൂപ്പര്‍ എക്സ്പ്രസ്, എകസ്പ്രസ് ടിക്കറ്റുകള്‍ക്ക് ഇനി പഴയ നിരക്ക് തന്നെ നല്‍ക്കേണ്ടി വരും. കൊവിഡ് കാലത്ത് 30 ശതമാനം ഇളവാണ് വോള്‍വോ, സൂപ്പര്‍ എക്സ്പ്രസ് ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
സര്‍വ്വീസുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് മാറുന്നത് കണക്കിലെടുത്താണ് ഇതില്‍ മാറ്റം വരുത്താന്‍ തീരുമാനമായത്. ടിക്കറ്റുകളുടെ പഴയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നേരത്തേ നോണ്‍ എസി ലോഫ്ലോര്‍ ബസ് നിരക്കും ഓര്‍ഡിനറി സിറ്റി ബസിന്റേതിനു തുല്യമായി കുറച്ചിരുന്നു. യാത്രക്കരിലുണ്ടായ കുറവ് കണക്കിലെടുത്തായിരുന്നു തീരുമാനം. തുടര്‍ന്ന് സര്‍വീസുകള്‍ സാധാരണ നിലയിലേക്കെത്തിയതോടെ ഇവയില്‍ ചിലത് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.