മാര്‍ച്ച് എട്ട്-ഇന്ന് അന്താരാഷ്ട്ര വനിത ദിനം. ലോകമെമ്പാടും മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിത ദിനമായി ആചരിച്ച് വരുന്നു.
1975- മുതലാണ് ഐക്യരാഷ്ട്ര സഭ മാർച്ച്
എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചതെങ്കിലും ഒരു നൂറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള ചരിത്രമുണ്ട് വനിത
ദിനത്തിന്.
1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്
യഥാര്‍ത്ഥത്തില്‍ വനിതകളുടെ നേതൃത്വത്തില്‍ നടന്ന ഒരു തൊഴില്‍ സമരമായിരുന്നു അത്. അമേരിക്കയിൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാദിനാചരണം നടന്നത്.
തങ്ങളുടെ അവകാശങ്ങൾക്കായി
പോരാടിയ വനിതകളുടെ
ഓർമക്കായിട്ടായിരുന്നു വനിതാദിനാചരണം.
മീഡിയ 16
ഏത് കാര്യവും തനിയെ ചെയ്യുക. ചെറിയകാര്യങ്ങളില്‍ പോലും വിശ്വസിക്കുക. കാരണം അതായിരിക്കും നിങ്ങളുടെ ശക്തിയുടെ ഉറവിടം- *മദര്‍ തെരേസ*
എന്തെങ്കിലും ആകണമെന്നോ ചെയ്യണമെന്നോ കരുതുന്ന കാര്യങ്ങളില്‍
ഒരു തരത്തിലുള്ള പരിമിതികളും ഇല്ല.
സ്വന്തമായി കാര്യങ്ങളെ ചെയ്യുന്നതിനും നടത്തുന്നതിനും ശ്രമിക്കുക
*ഒപെറ വിന്‍ഫ്രൈ*
നിശ്ശബ്ദരാക്കപ്പെടുമ്പോള്‍ മാത്രമാണ് ശബ്ദത്തിന്റെ പ്രാധാന്യം നാം പലപ്പോഴും തിരിച്ചറിയുന്നത്..
*മലാല യുസഫ്*