BREAKING NEWS ബീഹാർ മുഖ്യമന്ത്രിയ്ക്ക് നേരെ ആക്രമണം, അക്രമി കസ്റ്റഡിയിൽ

പട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു മർദ്ദനമേറ്റു. നിതീഷ് കുമാറിൻ്റെ ജൻമനാടായ ഭക്ത്യാർപൂരിൽ ഒരു ചടങ്ങിനിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരെയും മറികടന്നാണ് ആക്രമി മുഖ്യമന്ത്രിയുടെ മുന്നിലേക്ക് എത്തിയത്. മുഖ്യമന്ത്രിയുടെ മുഖത്തടിച്ചതായാണ് റിപ്പോർട്ട്.