BREAKING NEWS സ്വകാര്യ ബസ് സമരം പിന്‍വലിച്ചു, മുഖ്യമന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് തീരുമാനം

തിരുവനന്തപുരം:നാലു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്നാണ് ഉടമകളുടെ തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ഉടമകള്‍ പറഞ്ഞു. നിരക്ക് വര്‍ധനെ നേരത്തേതന്നെ തീരുമാനിച്ചതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മിനിമം നിരക്ക് 12 രൂപയും വിദ്യാര്‍ഥികളുെട കുറഞ്ഞ നിരക്ക് അഞ്ചുരൂപയുമാക്കണമെന്നാണ് ഉടമകള്‍ ആവശ്യപ്പെടുന്നത്.