BREAKING NEWS വിസ്മയ കേസ്: ഭർത്താവ് കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി:സ്ത്രീധന പീഡനത്തെത്തുടർന്ന് കൊല്ലം നിലമേൽ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ, പ്രതിയും ഭർത്താവുമായ കിരൺകുമാറിനു ജാമ്യം. സുപ്രീംകോടതിയാണു ജാമ്യം അനുവദിച്ചത്. വിസ്മയ കേസിൽ വിചാരണ അന്തിമഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണു ജാമ്യം നൽകിയത്.

2021 ജൂൺ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബിഎഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയയുടെ മരണത്തിനുപിന്നാലെ, അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എസ്.കിരൺകുമാർ അറസ്റ്റ് ചെയ്തു. ആദ്യം ഇയാളെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്യുകയും പിന്നീട് സർക്കാർ പിരിച്ചുവിടുകയും ചെയ്തു.