'കാതോര്‍ത്ത് " പദ്ധതി..

സ്ത്രീകള്‍ക്ക് സ്വന്തം താമസസ്ഥലത്തു നിന്നുതന്നെ ഓണ്‍ലൈനായി കൗണ്‍സലിംഗ്, നിയമസഹായം, പൊലീസ് സഹായം എന്നിവ യഥാസമയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന പദ്ധതിയാണ് കാതോര്‍ത്ത് "

2021 ഫെബ്രുവരി അവസാനത്തോടൊണ് ഈ പദ്ധതി ആരംഭിച്ചത്. ഇതിലൂടെ സ്ത്രീകള്‍ക്ക് പണച്ചെലവും യാത്രാക്ളേഷവും സമയനഷ്ടവും ഒഴിവാക്കാന്‍ സാധിക്കുന്നു. പ്രശ്ന പരിഹാരത്തിനായി പലവട്ടം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കയറിയിറങ്ങേണ്ടി വരുന്നു എന്ന പരാതിയും ഇതിലൂടെ ഒഴിവാക്കാനാവുന്നു. മാത്രമല്ല അടിയന്തരമായി പ്രശ്ന പരിഹാരവും സാദ്ധ്യമാവുന്നു.

▪️അപേക്ഷിക്കേണ്ടത് എങ്ങനെ.
❓️

സഹായം ലഭിക്കുന്നതിനായി പദ്ധതിക്കായി പ്രത്യേകം രൂപീകരിച്ച പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. kathorthu.wcd.kerala.gov.in എന്ന പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിച്ചിരിക്കുന്ന ഡിസ്ട്രിക്‌ട് ലെവല്‍ സെന്റര്‍ ഫോര്‍ വിമണ്‍ ആണ് പദ്ധതിയുടെ മേല്‍നോട്ടം നടപ്പിലാക്കുന്നത്.

രജിസ്റ്റര്‍ ചെയ്യുന്നവരെ പൊലീസ് സഹായം, നിയമസഹായം കൗണ്‍സലിംഗ് എന്നിങ്ങനെ തരംതിരിച്ച്‌ ബന്ധപ്പെട്ട കണ്‍സള്‍ട്ടന്റുമാര്‍ക്ക് നല്‍കുകയും യഥാസമയം സഹായം ഉറപ്പാക്കുകയും ചെയ്യുന്നു. പൊലീസ് സഹായം വേണ്ടവര്‍ക്ക് വിമണ്‍ സെല്ലിന്റെ സേവനം പോര്‍ട്ടല്‍ മുഖേന ലഭിക്കുന്നു. രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാലുടന്‍ ഉപഭോക്താവിന് എസ് എം എസും ഇമെയില്‍ അറിയിപ്പും ലഭിക്കും.

48 മണിക്കൂറിനുള്ളില്‍ തന്നെ സേവനം ലഭ്യമാകും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. അടിയന്തര സഹായം ആവശ്യമായവര്‍ക്ക് എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കും. രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ വീഡിയോ കോണ്‍ഫറസിലുള്ള എസ് എം എസ് വരും.

▪️സേവനത്തിനുള്ള ഫീസ്, വിവരങ്ങളുടെ സ്വകാര്യത.. ❓️

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ കേരളത്തില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് തികച്ചും സൗജന്യമായി സേവനങ്ങള്‍ നേടാം. ഉപഭോക്താവ് നല്‍കുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് മാത്രമായിരിക്കും കൈമാറുക. വിവരങ്ങള്‍ പൂര്‍ണമായും സ്വകാര്യമായി തന്നെ സൂക്ഷിക്കും.

▪️സേവനത്തിനായി ആവശ്യമുള്ള സാങ്കേതിക വശങ്ങള്‍.. ❓️

സൂം ആപ്പില്‍ വീഡിയോ കോണ്‍ഫറസിലൂടെ സേവനം ലഭ്യമാക്കുന്നതിനാല്‍ ഇത്തരം ആപ്ളിക്കേഷന്‍ ലഭ്യമാവുന്ന മൊബൈല്‍ ഫോണ്‍, ഡെസ്ക് ടോപ്പ് അല്ലെങ്കില്‍ ലാപ് ടോപ് എന്നിവ ആവശ്യമാണ്. മാത്രമല്ല ഇന്റര്‍നെറ്റ് ലഭ്യതയും ഉറപ്പാക്കണം.

24 മണിക്കൂറും സേവനം ലഭ്യമാകുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. പ്രശ്ന പരിഹാരത്തിനായി നിരവധി സിറ്റിംഗുകളും നല്‍കുന്നു. കാതോര്‍ത്ത് പദ്ധതിയുടെ ഭാഗമായി ഇതുവരെ 92 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏഴു പേര്‍ക്ക് പൊലീസ് സഹായവും 37 പേര്‍ക്ക് നിയമസഹായവും, 65 പേര്‍ക്ക് കൗണ്‍സലിംഗും ലഭ്യമാക്കി. കൂടാതെ 107 സെഷനുകളും പദ്ധതിയുടെ കീഴില്‍ നടന്നു.