ദേവസ്വം ബോഡിനെതിരെ ഗുരുതര ആരോപണങ്ങളുമായ് ചിറയിൻകീഴ് സ്വദേശി.

ശ്രീ ശാർക്കര ദേവി ക്ഷേത്രത്തിലെ തറ ലേലം നടക്കാതെ പോകുന്നത് ദേവസ്വം ബോർഡിൻ്റെ കഴിവുകേടോ.. ❓️

ഈ കോവിഡ് മഹാമാരി മാറി രണ്ട് വർഷത്തിന് ശേഷം ആളും ആരവങ്ങളുമായി  നടക്കുന്ന ഒരു ഉത്സവമാണ് ശാർക്കര മീനഭരണി 
അതിനോട് അനുബന്ധിച്ച് തറലേലം നടക്കാറുണ്ട്  ഇ ടെൻഡർ വഴി മൂന്ന് ലേലം നടന്നു  .ലേലം തുടങ്ങുന്ന തുക 1, 22,71, 106 രൂപ ഈ ഭീമമായ തുകയ്ക്ക് ആരും ലേലം പിടിച്ചില്ല
പിന്നെ നേരിട്ടുള്ള ലേലം ആയി അതിലും ആരും വിളിച്ചില്ല അവസാനം ശാർക്കര കൊടിയേറ്റിൻ്റെ തലേ ദിവസം ആയ ഇന്ന് നടത്താനിരുന്ന  ലേലം തുടങ്ങിയത് 70 ലക്ഷത്തിനു ആണ്  എന്നിട്ടും ലേലം വിളി നടന്നില്ല കാരണം
ലേലം പിടിച്ചു കഴിഞ്ഞാൽ 65 ദിവസം മാത്രം ആണ് അതിൻ്റെ കാലാവധി  അപ്പോൾ ഈ കോടികളുടെ കണക്ക് പറഞ്ഞ് ഇത്രയും ദിവസം കളഞ്ഞ ദേവസ്വം ബോർഡിന് ഒരു ഇരുപത് ദിവസം കൂടുതൽ കൊടുക്കുന്നതിൽ തെറ്റില്ലല്ലോ എന്നിട്ടും ദേവസ്വം ബോർഡ് തയ്യാറാക്കാത്തത് കൊണ്ട് ഈ ലേവും നടന്നില്ല.
ഈ കോടികളും ലക്ഷങ്ങളും എങ്ങനെ തിരിച്ച് പിടിക്കും എന്ന് ചിന്തിക്കേണ്ട ആവിശ്യം ദേവസ്വം ബോർഡിന് ഇല്ലല്ലോ അല്ലേ.  ഒരു കോടി ഇരുപത്തിരണ്ട് ലക്ഷത്തിൽ നിന്ന് ഇപ്പോൾ എഴുപത് ലക്ഷം വരെ വച്ച് നീട്ടാമായിരുന്നെങ്കിൽ ആദ്യമേ 70 ലക്ഷത്തിൽ തുടങ്ങിയാൽ പോരായിരുന്നോ?
ദേവസ്വം ബോർഡിന് ശാർക്കര ക്ഷേത്രത്തിൻ്റെ പണം മാത്രം മതി അതു കൊണ്ടാണ് ഇത് ഇങ്ങനെ ആയത്
ശാർക്കര ക്ഷേത്ര ത്തിലെ ഉപദേശക സമിതി അംഗങ്ങളുടെ ഒരു ഒറ്റ പ്രവർത്തനത്തിൽ ആണ് ഇപ്പോൾ ഈ നിലയിൽ എങ്കിലും ഉത്സവം നടക്കുന്നത് എന്ന് എടുത്ത് പറയേണ്ടി വരും.
കോടികൾ വിലപേശി ശാർക്കരയിൽ നിന്ന് പണം വാരികൊണ്ട് പോകാൻ നിൽക്കുന്ന ദേവസ്വം ബോർഡ്  ശാർക്കര ക്ഷേത്രത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. 

1, ശാർക്കര ദേവി ക്ഷേത്രം പെയിൻ്റ് ചെയ്യാൻ പണം നൽകുന്നില്ല.
2, അമ്പലകുളം വൃത്തിയാക്കാൻ പണം ഇല്ല.
3, വർഷങ്ങളായി ദേവസ്വം നടത്തിവന്നിരുന്ന കഥകളി, ഓട്ടൻതുള്ളൽ നടത്താൻ പണം ഇല്ല.
4, തൂക്കവൃതകാർക്ക് വിശ്രമിക്കാനോ ആറാട്ട് കുളകടവിലോ ഉത്സവബലിക്കോ പോലീസിനോ ഫയർഫോഴ്സിനോ നിൽക്കാനോ ഒരു പന്തൽ കൊട്ടാൻ പോലും ദേവസ്വം ബോർഡിന് കഴിവില്ല.

[ ഭക്തജനങ്ങളുടെ പണം വാരി കെട്ടി കൊണ്ടുപോകാൻ വേണ്ടി മാത്രം ഒരു ദേവസ്വം ബോർഡ്. ]

നവീൻ വിജയൻ, ചിറയിൻകീഴ്