സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഇനി പ്രത്യേക വിഭാഗം

പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാ​ഗം രൂപീകരിക്കാൻ തീരുമാനിച്ചു. ക്രൈംബ്രാഞ്ചിൻ്റെ   കീഴിൽ രൂപീകരിക്കുന്ന ഈ വിഭാ​ഗത്തിനായി  233 തസ്തികകൾ സൃഷ്ടിക്കും. 226 എക്സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമാണ് സൃഷ്ടിക്കുക. ഒരു ഐ ജി, നാല് എസ് പി, 11 ഡി വൈ എസ് പി, 19 ഇൻസ്പെക്ടർമാർ, 29 എസ് ഐമാർ, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് എക്സിക്യൂട്ടീവ് തസ്തികകൾ. 

ചതി, സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ,  വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ  എന്നിങ്ങനെയുള്ള  സാമ്പത്തിക കുറ്റകൃത്യങ്ങളിൽ  ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല.

#keralapolice