യുക്രൈൻ യുദ്ധഭൂമിയിൽ നിന്ന് തിരികെയെത്തിയവരെ വീട്ടിലെത്തിച്ച് കെ.എസ്.ആർ.ടി.സി ......

കീഴടക്കുക, ഉദ്ദേശ്യം അടിച്ചേൽപ്പിക്കുക, അവകാശം പിടിച്ചു വാങ്ങുക എന്നിവയാകാം യുദ്ധങ്ങളുടെ ലക്ഷ്യങ്ങൾ ...

ലക്ഷ്യം എന്തു തന്നെയുമാകട്ടെ .. 
തകരുന്നത്  ഭൂരിപക്ഷവും സ്വൈര്യജീവിതം മാത്രം ആഗ്രഹിക്കുന്ന നിസ്സഹായരായ ജനതയാണ്...

റഷ്യ - ഉക്രൈൻ യുദ്ധത്തിലും സ്ഥിതി വ്യത്യസ്തമല്ല... 
ഭൂരിഭാഗം ജനതയുടെയും സമാധാന ജീവിതം നഷ്ടപ്പെട്ടിരിക്കുന്നു. അന്യ രാജ്യങ്ങളിൽ നിന്നും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി എത്തിയവർക്കും കണ്ണുചിമ്മുന്ന വേഗതയിൽ ജീവിതത്തിന്റെ താളം നഷ്ടപ്പെടുന്നു. തിരികെ നാട്ടിലെത്തുവാൻ പോലും ബുദ്ധിമുട്ടുന്നു...

യുദ്ധഭൂമിയിൽ അകപ്പെട്ടു പോയവരിൽ ഇന്ത്യാക്കാരായ വിദ്യാർത്ഥികൾ ഏറെയാണ്. പരിമിതികൾക്കുള്ളിലും പലരെയും തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

"ഓപ്പറേഷൻ ഗംഗ" രക്ഷാദൗത്യത്തിന്റെ ഭാഗമായി   നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ച വിദ്യാർത്ഥികളെ തിരുവനന്തവും, കാസർഗോഡ് ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ എ.സി ബസ്സുകളിൽ എത്തിക്കുകയുണ്ടായി...

കെ.എസ്.ആർ.ടി.സി എന്നും മലയാളിക്കൊപ്പം.....

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
ടോൾ ഫ്രീ നമ്പർ - 18005994011

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

Connect us on
Website: www.keralartc.com
YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08

#ksrtc #thiruvananthapuram #public_transpor #ukraine #russia #conflict