കരവാരം ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെ യും സംയുക്ത സംരഭമായ തണൽ ജനകീയ ഹോട്ടൽ കല്ലമ്പലം വെയിലൂർ ജംഗ്ഷനിൽ ആരംഭിച്ചു. കരവാരം CDS ന്റെ കീഴിലെ വിവിധ വാർഡ് കളിൽപ്പെട്ട 5 വനിതകൾ ചേർന്നാണ് ഈ സംരഭത്തിന് തുടക്കം ക്കുറിച്ചത്. ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഒ എസ്സ് അംബിക എം. എൽ. എ യും പൊതിച്ചോർ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി. ഷിബുലാലും നിർവ്വഹിച്ചു. CDS ചെയർ പേഴ്സൻ വിലാസിനി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്തംഗം വി. പ്രിയദർശിനി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രസീത, കവിത ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജീർ രാജകുമാരി, MA കരിം, MK ജ്യോതി, കരവാരം ബാങ്ക് പ്രസിഡന്റ് S മധുസൂദനക്കുറുപ്പ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഷൈജു, റെയിഡ് കോ-ഡയറക്ടർ സുഭദ്രാ സേതുനാഥ്തുടങ്ങിയവർ സംസാരിച്ചു. CDS വൈസ് ചെയർപേഴ്സൻ വഞ്ചിയൂർ സീന സ്വാഗതവും, തണൽ ജനകീയ ഹോട്ടൽ സെക്രട്ടറി ഷമീന നന്ദിയും പറഞ്ഞു.
20 രൂപ ക്ക്ഉച്ച ഊണിനു പുറമേ ചായ, സ്നാക്സ് , മറ്റ് പലഹാരങ്ങൾ, ലഘുപാനീയങ്ങൾ എന്നിവയും ഹോട്ടലിൽ ലഭ്യമാണ്. ഓർഡർ അനുസരിച്ച് രുചികരമായ ഭക്ഷണം മിതമായ നിരക്കിൽ ചെയ്ത് നൽകുമെന്നും സംരഭം ഭാരവാഹികൾ പറഞ്ഞു