വർക്കല കിളിത്തട്ട് മുക്ക് ഭഗവതി ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണപൊട്ട്,ചന്ദ്രക്കല എന്നിവ കവർന്നു ശ്രീകോവിൽ,ഓഫീസ് മുറി, സ്റ്റോർ മുറി,തിടപ്പള്ളി എന്നിവ കുത്തിത്തുറന്ന് വെള്ളിയാഴ്ച രാത്രിയിലായിരുന്നു മോഷണം ക്ഷേത്രത്തിനുള്ളിൽ പുറത്തുമുള്ള രണ്ട് വഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നിട്ടുണ്ട് ക്ഷേത്രത്തിലെ സിസിടിവി ഡി വി ആർ ഉം കവർന്നിട്ടുണ്ട്.രാവിലെ അടിച്ചുതളിക്കാരി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് പരിസരത്തുനിന്ന് ഒരു വെട്ടുകത്തി കണ്ടെത്തിയിട്ടുണ്ട്.50000 രൂപയുടെ നഷ്ടമുണ്ടായതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു