ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പ്രഥമ വനിതാ പ്രസിഡന്റായിരുന്നു. 1995 ൽ പുലിക്കുട്ടി ഡിവിഷനിൽ നിന്നും ,2000 ൽ അയ്മനം ഡിവിഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയായി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യവനിതാ പ്രസിഡണ്ടായി.
2010 ൽ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷൻ പ്രതിനിധി ആയി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയും സേവനമനുഷ്ഠിച്ചു. 2015 ൽ പരിപ്പ് ഡിവിഷനിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുകയും 2018 ൽ വീണ്ടും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു.
കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കുമരകം ഡിവിഷനിൽ നിന്നും കോട്ടയം ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കോട്ടയം ഡിസിസി അംഗം, അയ്മനം അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ആൻഡ് ഇംപ്രൂവ്മെന്റ് ബാങ്ക് ഡയറക്ടർ ബോർഡംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പരേതനായ വെള്ളാപ്പള്ളിൽ ബിനു ആണ് ഭർത്താവ്.