വർക്കല: പ്ലസ്ടു വിദ്യാർത്ഥികളുടെ പഠനവിടവ് മറികടന്ന് വിജയം ഉറപ്പിക്കാൻ ഉതകുന്ന തരത്തിൽ തയ്യാറാക്കിയ പഠന സാമഗ്രികൾ വിദ്യാർത്ഥികളിലെത്തിക്കുന്നതിന് സംസ്ഥാനത്തൊട്ടാകെ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം എഡ്യൂ ഹെൽപ്പ് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കുന്ന തെളിമ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനവും പഠനസാമഗ്രികളുടെ വിതരണോദ്ഘാടനവും വെട്ടൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു. ജില്ലാപഞ്ചായത്തംഗം വി.പ്രിയദർശിനി അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ജില്ലാ കൺവീനർ ജോയിമോൻ, ഹയർസെക്കൻഡറി ജില്ലാ കോ - ഓർഡിനേറ്രർ അനിൽ, ഹെഡ്മിസ്ട്രസ് അനിത, വാർഡ് മെമ്പർ കബീർ, പി.ടി.എ പ്രസിഡന്റ് വഹാബ്, എസ്.എം.സി ചെയർമാൻ നാസിമുദ്ദീൻ, എൻ.എസ്.എസ് വർക്കല ക്ലസ്റ്റർ പി.എസ്.സി അംഗം ശ്രീജ, സ്റ്റാഫ് പ്രതിനിധി അനൂപ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ റീന സ്വാഗതവും ആറ്റിങ്ങൽ ക്ലസ്റ്റർ പി.എസ്.സി അംഗം ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു