*ദേശീയ കരാട്ടെ താരങ്ങൾക്ക് വർക്കല റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി*

വർക്കല: ഹരിയാനയിലെ കുരുക്ഷേത്രയിൽ മാർച്ച് 14 തൊട്ട് 17 വരെ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരള യൂണിവേഴ്സിറ്റി ക്ക് വേണ്ടി മെഡൽ നേടിയ വർക്കല ജിത്തോകു - കായ് കരാട്ടെ സെന്ററിലെ ശ്രീ ഹരിക്കും മികച്ച പ്രകടനം കാഴ്ചവെച്ച സഹ താരങ്ങളായ അമൃതവിജയൻ, വൈഷ്ണവി, മണിക്കുട്ടി, അബിൻ ഷാജഹാൻ, എന്നിവർക്ക് സതേൺ റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ പി ജയചന്ദ്രൻ നായരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മുഖ്യ പരിശീലകരായ സെൻസായി വിജയൻ, സുമേഷ്, നന്ദകുമാർ, ഷെറിൻ, അമൽ, മുഹമ്മദ് ഹാഷിം, അനന്ത വർണ്ണ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. റെയിൽവേ സ്റ്റേഷനിൽ എത്തിയ താരങ്ങളെ ഹാരവും ബൊക്കെയും നൽകി സ്വീകരിച്ചു അഭിനന്ദനം അറിയിച്ചു ..

*ഫോട്ടോ ക്യാപ്ഷൻ*
*ഹരിയാനയിലെ കുരുക്ഷേത്രയിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരള യൂണിവേഴ്സിറ്റിക്ക് വേണ്ടി മെഡൽ നേടിയ വർക്കല ജിത്തോകു - കായ് കരാട്ടെ സ്കൂളിലെ ശ്രീ ഹരിക്കും സഹ താരങ്ങൾക്കും വർക്കല റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയപ്പോൾ*