വർക്കലയിൽ നിശബ്ദ പരിശോധനയിൽ അഞ്ഞൂറിൽപ്പരം നിയമ ലംഘകർക്ക് നോട്ടീസ്.

വർക്കല കോളേജ്, സ്കൂൾ പരിസരത്തെ റോഡുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് നിരീക്ഷണം ശക്തമാക്കി.

ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേർ യാത്ര ചെയ്തവരും, അപകടകരമായി വാഹനം ഓടിച്ചവരും, ഹെൽമറ്റ് ധരിക്കാത്തവരും, നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയവരും, രേഖകളില്ലാതെ വാഹനം ഓടിച്ചവരും കാമറ നിരീക്ഷണത്തിൽ കുടുങ്ങി. വാഹന പരിശോധന കണ്ട് തിരിഞ്ഞ് പോകുന്നതും, നിർത്താതെ നമ്പർ മറച്ച് അതിവേഗത്തിൽ പായുന്നതും മൂലം അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനും, പരിശോധ സംഘത്തിൻ്റെ മുന്നിൽപ്പെടാത്ത നിയമലംഘകരെ പിടികൂടാനുമാണ് തേഡ് ഐ സംവിധാനത്തിലെ പരിശോധന നടത്തിയത്.

കഴിഞ്ഞ ഒരാഴ്ച ആയി വർക്കലയിൽ നടന്ന പരിശോധനയിലാണ് അഞ്ചുറി ന് മുകളിൽ ചലാനുകൾ തയ്യാറാക്കിയിട്ടുള്ളത്. എൻഫോഴ്സ്മെൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി കെ.കരൻ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സരിഗ ജ്യോതി ,ശിവ പ്രസാദ്, ലൈജു ,സജി എന്നിവർ പരിശോധയിൽ പങ്കെടുത്തു.നിയമ ലംഘകർക്ക് എസ്.എം.എസ് മുഖേനെ വിവരം ലഭിക്കും.

ഇതിനായി മൊബൈൽ നമ്പർ വാഹൻസൈറ്റുമായി ലിങ്ക് ചെയ്യണം. ക്രമക്കേടുകൾ പരിഹരിച്ച് പിഴ ഓൺലൈനായോ അക്ഷയ കേന്ദ്രം മുഖേനയോ കൺട്രോൾ റൂമിൽ നേരിട്ടോ അടക്കാം. പരിശോധന കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചതായും, പതിനാല് ദിവസത്തിനകം പിഴ അടക്കാത്ത പക്ഷം തുടർ നടപടികൾക്കായി കോടതിക്ക് കൈമാറുമെന്നും എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ജി. സാജൻ അറിയിച്ചു.