ഉളിയാഴ്ത്തുറ വില്ലേജിൽ പൗഡിക്കോണം ഗാന്ധിപുരം പുതുവൽ പുത്തൻകടയിൽ വീട്ടിൽ നിന്നും ആനാട് വില്ലേജിൽ മൂഴി വടക്കേകോണം തെക്കതിൽ വീട്ടിൽ താമസം രാജൻ മകൻ അഭി എന്നു വിളിക്കുന്ന അഭിലാഷ് വയസ് (38)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 6-ാം തിയതി രാത്രി 9.30 മണിയോടുകൂടി വീട്ടിനു മുന്നിൽ ചീത്ത വിളിച്ചത് ചോദ്യം ചെയ്ത അയൽവാസിയായ ഷിബു എന്നയാളെ തലക്കടിച്ചു കൊലപ്പെടത്താൻ ശ്രമിച്ചതിനാണ് ഇയാൾ പിടിയിലായത്. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ ഇയാൾക്കെതിരെ നെടുമങ്ങാട്, കഴക്കൂട്ടം, പോത്തൻകോട് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ഷിബുവിൻ്റെ പരാതിയിൻമേൻ പോലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐ സൂര്യ കെ ആർ, എ എസ് ഐ ഷാജി, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ബിജു സി, അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാൻ്റ്ചെയ്തു