ദ്വിദിന ദേശീയ പൊതുപണിമുടക്ക് : ട്രെയിൻ യാത്രകള്‍ ഒഴിവാക്കി പണിമുടക്കില്‍ സഹകരിക്കണമെന്ന ആവിശ്യവുമായ് കടയ്ക്കാവൂരിൽ പ്രചരണ സമരം.

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഘലാ സ്ഥാപനവും 20 ലക്ഷത്തോളം തൊഴിലാളികള്‍ ഉള്ള ഇന്ത്യന്‍ റയില്‍വെ ഉള്‍പ്പെടെ വില്പന നടത്തുന്ന കേന്ദ്രനയത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ 28, 29 തീയതികളില്‍ നടത്തുന്ന ദ്വിദിന ദേശീയ പൊതുപണിമുടക്കില്‍ ട്രെയിന്‍ യാത്രക്കാര്‍ യാത്രകള്‍ ഒഴിവാക്കി പണിമുടക്കില്‍ സഹകരിക്കണമെന്നഭ്യര്‍ത്ഥിച്ച്‌ കടയ്ക്കാവൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പ്രചരണം നടത്തി.

രാവിലെ നടത്തിയ പ്രചരണത്തിന് സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രന്‍, എസ്. സാബു, കെ. അനിരുദ്ധന്‍, അഡ്വ.കെ. പ്രദീപ് കുമാര്‍, എസ്.ആര്‍.ജ്യോതി, എസ്.പ്രകാശ്, എ.ആര്‍.റസല്‍, എം.അക്ബര്‍ ഷാ, (സി.ഐ.ടി.യു) റസൂല്‍ഷാന്‍, സജി (ഐ.എന്‍.ടി.യു.സി) അഡ്വ.

അജയകുമാര്‍, എ.സജീര്‍ (എ.ഐ.ടി.യു.സി) എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് നടന്ന പ്രതിഷേധ പരിപാടി സി. പയസ്, ആര്‍. ജറാള്‍ഡ്, ബി.എന്‍. സൈജു രാജ്, വി. ലൈജു, ലിജാ ബോസ് എന്നിവര്‍ നേതൃത്വം നല്‍കി.