വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളിലെ ആശങ്കകളും പരിഹാര നടപടികളും ചൂണ്ടിക്കാട്ടി പ്രവാസി മുഖ്യമന്ത്രിയ്ക്കും, ഗതാഗത വകുപ്പ് മന്ത്രിയ്ക്കുമെഴുതിയ തുറന്ന കത്ത് ശ്രദ്ധേയമാകുന്നു.
കടയ്ക്കാവൂർ ഇന്ദ്രപ്രസ്ഥത്തിൽ ശരത്ചന്ദ്രനാണ് വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളിലെ ആശങ്കകളും പരിഹാര നടപടികളും ചൂണ്ടിക്കാട്ടി പ്രവാസി മുഖ്യമന്ത്രിയ്ക്കും, ഗതാഗത വകുപ്പ് മന്ത്രിയ്ക്കും സോഷ്യൽ മീഡിയയിലൂടെ തുറന്ന കത്തെഴുതിയത്.
തുറന്ന കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ.
ബഹുമാനപ്പെട്ടമുഖ്യമന്ത്രിയുടേയും,ഗതാഗത വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിലേയ്ക്ക് .
സർ .. ഈ കുറിപ്പിന് ആധാരമായ ഒര് സംഭവം ഇന്നലേ ആറ്റിങ്ങൽ മാമത്ത് നടന്ന ദാരുണമായ അപകടമാണ് .അടുത്തകാലത്തൊന്നും ഇതുപേലെയൊന്നു നമ്മുടെ പരിസരത്തൊന്നും കണ്ട്കേട്ടിട്ടില്ല.
സർ... ഇവിടത്തെ ട്രാഫിക് വകുപ്പിലെയും റോഡ് നിർമ്മാണ വകുപ്പിലെയും ഉദ്യോഗസ്ഥന്മാരുടെ അറിവില്ലായ്മയ്ക്ക് നല്ലൊരു പങ്കുണ്ടെന്നാണ് എന്റ പക്ഷം .
ഞാൻ ഏറേ വർഷങ്ങൾ ആയി പ്രവാസിയാണ്.
ഏതാണ്ട് 30 വർഷമായി ഞാൻ UAE യിൽ വാഹനം ഓടിയ്ക്കുന്നു .അവിടവുമായി തട്ടിച്ചു നോക്കുമ്പോൾ പലകാര്യങ്ങളിലും നമ്മെക്കാൾ അവർ വളരേ മുന്നിലാണ് .അവരെക്കാൾ വളരേ മുന്നേ സ്വതന്ത്രമായതാണ് നമ്മുടെ രാജ്യം .അവർ ഏതൊരു കാര്യവും കുറഞ്ഞ പക്ഷം 25 വർഷമെങ്കിലും മുന്നെക്കണ്ടാണ് പല കാര്യങ്ങളും ചെയ്യുന്നത് .പ്രത്യേകിച്ച് റോഡ് നിർമ്മാണം .ലോകോത്തരമാണ് അവരുടെ ട്രാഫിക് സിസ്റ്റം .എന്തുകൊണ്ട് നമുക്ക് അതിന് കഴിയുന്നില്ല....? ഈ കാര്യത്തിലാണ് എന്റ അഭിപ്രായം പങ്കുവയ്ക്കാൻ താല്പര്യപ്പെടുന്നത് .നമ്മുടെ റോഡുകളുടെ പരിമിതികൾ അറിഞ്ഞു കൊണ്ട് തന്നേ പറയാം .
1, ഡ്രൈവിംഗ് ഇൻസ്‌ട്രുക്ടർസ്ന് ഓരോ വർഷവും വിദേശ രാജ്യങ്ങളിലെപ്പോലെ test പാസ്സാകണം എന്ന നിബന്ധന വയ്ക്കുക .
2, ഡ്രൈവിംഗ് ടെസ്റ്റിന്റ ഭാഗമായി
സിഗ്നൽസ് ,റിവേഴ്‌സ് ,പാർക്കിംഗ് , ഹിൽസ് ഇവ ഓരോന്നിനും ടെസ്റ്റുകൾ 100% ജനുവിൻ ആക്കുക .
3, ഇവ ഓരോന്നും ക്രമം അനുസരിച്ചു പാസ്സായതിനു ശേഷം മാത്രം റോഡ് ടെസ്റ്റ് ന് സമയം അനുവദിയ്ക്കുക .
4, കുറഞ്ഞ പക്ഷം 25 മണിയ്ക്കൂർ എങ്കിലും തിരക്കുള്ള റോഡിൽ വണ്ടിയോടിച്ചു പഠിച്ചതായി ഡ്രൈവിംഗ് ഇൻസ്‌ട്രുക്ടർ ടേ സാക്ഷ്യപത്രം പരീക്ഷാർത്ഥി ബോധ്യപ്പെടുത്താനുള്ള നിബന്ധനയുണ്ടാക്കുക.
5, കുറഞ്ഞത് 4 പ്രാവശ്യമെങ്കിലും
പരീക്ഷാർത്ഥിയെ തിരക്കുള്ള റോഡുകളിൽ റോഡ് നിയമങ്ങൾ പാലിച്ചു വാഹനം ഓടിയ്ക്കാൻ വിധേയനാക്കുക .
6, ഓരോ റോഡ് ടെസ്റ്റ് നും 15 മുതൽ 30 ദിവസം വരെയുള്ള ഇടവേളകൾ നിർബന്ധമാക്കുക .
7,ഏത് തിരക്കുള്ള റോട്ടിലും ശ്രദ്ധയോടെ വാഹനം ഓടിയ്ക്കാൻ പ്രാപ്തനാണ് എന്ന് പൂർണ്ണ ബോധ്യമായതിനു ശേഷം മാത്രം ടെസ്റ്റ് പാസ്സാക്കുക .
8, ഏറ്റവും പ്രധാനം ,ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥൻ ഒര് തരത്തിലുള്ള പ്രലോഭനങ്ങൾക്കും വശവദരാകാതെ തൻ്റെ കര്‍ത്ഥ്യവ്യത്തില്‍ 100% നീതി പുലർത്തുക .
ഇനി ചില സജ്ജഷൻസ് കൂടി പറയാതെ നിർത്തുന്നത് ശരിയല്ല എന്നതിനാൽ ചില കാര്യങ്ങൾ കൂടി പറയാം .
1, വിദേശ രാജ്യങ്ങളിലെ പോലേ ട്രാഫിക് പോലീസ് പ്രത്യേക പട്രോളിങ് ടീം നേ 24 മണിയ്ക്കൂറും നില നിർത്തുക .
2, ഓരോ പോലീസ് സ്റ്റേഷനിൽ പ്രത്യേക ട്രാഫിക് പോലീസ്കളെ നിയമിയ്ക്കുക.
അവർക്ക് ആവശ്യമനുസരിച്ചുള്ള വാഹനങ്ങളും സ്റ്റാഫ് കളേയും 24 മണിയ്ക്കൂറും സജ്ജരാകുക .
2,ഖജനാവിലേയ്ക്ക് വരുമാനം ഉണ്ടാക്കുന്നതിലേയ്ക്ക് വേണ്ടി സീറ്റ് ബെൽറ്റ് , ഹെൽമെറ്റ് എന്നതിന് പിഴചുമത്തുന്നതുപോലെ, വാഹനങ്ങൾ റോട്ടിൽ വരുത്തുന്ന എല്ലാവിധ കുറ്റങ്ങൾക്കും പിഴ ചുമത്തുക .
3, പിഴകള്‍ക്കൊപ്പം, വാഹനങ്ങൾ കണ്ടുകെട്ടുക, ലൈസൻസ് ല്‍ ബ്ലാക്ക് പോയിന്റ് നിലവിൽ വരുത്തുക .
4, ഡ്രൈവർ ഒര് വർഷത്തിൽ ഇത്ര ബ്ലാക്ക് പോയിന്റ് ന് വിധേയൻ അയാൾ ,അയാളുടെ ലൈസൻസ് ക്യാൻസൽ ചെയ്യും എന്ന നിയമാവലികൾ പ്രാബല്യത്തിൽ ആക്കുക .
5, ഒര് ദിശയിലേയ്ക്ക് ഒന്നിൽ കൂടുതൽ ട്രാക്ക്‌കൾ ഉണ്ടെങ്കിൽ ഓരോ ട്രാക്കിലും ഏതെല്ലാം വാഹനങ്ങൾ ( two wheeler, three wheeler, four wheeler and heavy vehicles) ആണ് സഞ്ചരിയ്ക്കേണ്ടത് എന്നും ഓരോന്നിനും അനുവദനീയമായ സ്പീഡ് ലിമിറ്റ് സൂചിപ്പിയ്ക്കുന്ന സൈൻ ബോർഡ് കളും, ഓരോ മറ്റെല്ലാ സൈൻ ബോർഡ് കളെപ്പോലെതന്നേ 2km ഡിസ്റ്റസ് , റോഡിന്റ ഇരുവശങ്ങളിലും സ്ഥാപിയ്ക്കുക .
ഇത്രയും കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ തന്നേ നമ്മുടെ റോഡുകളിൽ പൊലിയുന്ന ജീവനുകളെയും അപകടങ്ങളെയും ഒര് പരിധിവരെ ഒഴിവാക്കാൻ പറ്റുമെന്ന് ഞാൻ ഗാഢമായി വിശ്വസിയ്ക്കുന്നു .
എന്നതാണ് പ്രവാസിയായ ശരത്ചന്ദ്രൻ എഴുതിയ കത്തിന്റെ ഉള്ളടക്കം.
1976 മുതൽ പ്രവാസിയായ ശരത്ചന്ദ്രൻ അജ്മാനിലേ വ്യവസായ സംരംഭമായ ഈസ്റ്റേൺ ഡെക്കർ എക്സ്റ്റാബ്ലിഷ് എന്ന സ്ഥാപന ഉടമയാണ്. UAE സേവന സന്നദ്ധ സംഘടനയായ സേവനത്തിന്റെ സ്ഥാപകരിൽ ഒരാളായ ഇദ്ദേഹം മുൻ അഞ്ചുതെങ്ങ് സ്വദേശികൂടിയാണ്.