തൃശൂർ:കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുതിര ചത്തു.ശരീരമാസകലം പരിക്കേറ്റ കുതിര തൃശൂര്‍ മണ്ണുത്തി വെറ്റനറി കോളജില്‍ ചികിത്സയിലിരിക്കേ ഇന്ന് വൈകീട്ടാണ് ചത്തത്.
ചൊവ്വാഴ്ച രാത്രി തൊട്ടാപ്പില്‍ വച്ചാണ് കുതിരയെ കാറിടിച്ചത്. ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ സവാരി കഴിഞ്ഞ് മടങ്ങുകയായിരുന്ന കുതിരയ്ക്ക് വൈകുന്നേരം ഏഴരക്ക് തൊട്ടാപ്പ് ബദര്‍ പള്ളിക്കടുത്താണ് അപകടം ഉണ്ടായത്. ഇടിയേറ്റ കുതിര കാറിനു മുകളിലേക്ക് വീണതിനെ തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
തൊട്ടാപ്പ് സ്വദേശി മാലിക്കിന്റേതാണ് കുതിര. കാര്‍ യാത്രികര്‍ക്കും കുതിരപ്പുറത്ത് സഞ്ചരിച്ചിരുന്ന പതിമൂന്നുകാരനും പരിക്കുകള്‍ സാരമുള്ളതല്ല.കുതിരയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. വായയില്‍ നിന്ന് രക്തവും ഒഴുകുന്നുണ്ടായിരുന്നു. സംഭവസ്ഥലത്തെത്തിയ ചാവക്കാട് പൊലീസ് കുതിരയെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.