ആറ്റിങ്ങൽ: ആറ്റിങ്ങൽ ബീവറേജസ് ഗോഡൗൺ കുത്തി തുറന്ന് മദ്യം മോഷ്ട്ടിച്ച് കടത്തി കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയും ആസൂത്രകനുമായ ഷാനു (28) നെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. മൂങ്ങോട് ഷാനു ഭവനിൽ അലോഷ്യസിന്റെ മകനാണ് പ്രതിയായ ഷാനു. ജില്ലാ റൂറൽ എസ്.പി ഡോ. ദിവ്യ.എസ്.ഗോപിനാഥ് ഐ.പി.എസ് ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മൂങ്ങോടുള്ള വസതിയിയിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കവർച്ച നടത്തിയതിന് ശേഷം കുറേ നാളുകളിലായി പ്രതി ഒളിവിലായിരുന്നു. മൂങ്ങോടുള്ള പന്നി ഫാമിൽ അതിക്രമിച്ചു കയറി പന്നിയെ വെട്ടികൊന്നതിനും, ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിലെ വധശ്രമത്തിനും ഇയാളുടെ പേരിൽ കേസുകളുണ്ട്. കൂടാതെ വർക്കല എക്സെസ് സംബന്ധമായ നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ഡി.മിഥുൻ, എസ്.ഐ മാരായ രാഹുൽ, ബിനിമോൾ, എ.എസ്.ഐ മാരായ താജുദ്ധീൻ, ഉദയകുമാർ എസ്സി.പി.ഒ മനോജ്, സി.പി.ഒ ഷെമീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.