എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ അഞ്ചുപേർ മരണപ്പെട്ട സംഭവത്തിൽ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തു വന്നു. മരണങ്ങളിൽ ദുരൂഹതയില്ലന്നും വീടിനു തീ പിടിച്ചപ്പോൾ ഉണ്ടായ അതികഠിനമായ ചൂടും , പുക ശ്വസിച്ചതുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
മരണപ്പെട്ട അഭിരാമിയുടെ അച്ഛൻ വിദേശത്ത് നിന്ന് എത്തുന്നതനുസരിച്ചായിരിക്കും സംസ്കാരം നടത്തുക . സംസ്കാരത്തിന് മുൻപായി വക്കത്തെ വസതിയിൽ അഭിരാമിയുടെയും കുഞ്ഞിന്റെയും ശരീരം പൊതുദർശനത്തിന് വയ്ക്കുകയും , ശേഷം ഒരുമിച്ച് അടക്കം ചെയ്യുകയും ചെയ്യും.
അഭിരാമിയുടെ അച്ഛന് നാട്ടിൽ എത്താൻ കഴിയാത്ത സാഹചര്യമാണെങ്കിൽ നാളെ 11 മണിക്കായിരിക്കും സംസ്കാരമെന്ന് ബന്ധുക്കൾ അറിയിച്ചു .