അഞ്ചുതെങ്ങ് മൂതലപ്പൊഴി തറമുഖത്തിലെ പുളിമുട്ടിൽ നിന്നുമാണ് യുവതി കടലിലേയ്ക്ക് എടുത്ത് ചാടി ആത്മഹത്യ ശ്രമം നടത്തിയത്. ഇതുകണ്ട സമീപത്തു നിന്ന യുവാക്കളും കൂടെചാടി യുവതിയെ കരയ്ക്ക് എത്തിക്കുകയായിരുന്നു.
അഞ്ചുതെങ്ങ് താഴമ്പള്ളി സ്വദേശികളായ വിപിൻ ജോസഫ്, സുരാജ്, സ്റ്റെഫിൻ തുടങ്ങിയവരാണ് രക്ഷപ്രവർത്തനം നടത്തിയത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കഴക്കൂട്ടം സ്വദേശിനിയായ 24 കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന. രക്ഷപ്പെടുത്തുകയായിരുന്നു. കോസ്റ്റൽ പോലീസ് നാട്ടുകാരും ചേർന്ന് കരയ്ക്കെത്തിച്ച് പ്രാഥമിക ചികിത്സകൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.