ഡിടിഎച്ച് ടെക്നീഷ്യൻമാരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ രൂപീകരിച്ചു.

ഡിടിഎച്ച് ടെക്നീഷ്യൻമാരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ രൂപീകരിച്ചു.
(DTH) ഡയറക്ട്  ടൂ ഹോം  സേവനമേഖലയിൽ  ടെക്നീഷ്യൻമാരുടെ ചിരകാലാഭിലാഷമായിരുന്ന ട്രേഡ് യൂണിയൻ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് പ്രകാശനവും ഫെബ്രുവരി 27 ന് കൊല്ലം ലേക്  ഗാർഡനിൽ  വെച്ചു നടന്നു.

ചടങ്ങിൽ സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനം എം നൗഷാദ്  എംഎൽഎ യും.  സർട്ടിഫിക്കറ്റ് പ്രകാശനം എംഎൽഎ  PC.വിഷ്ണുനാഥ്   ലോഗോ പ്രകാശനം അഞ്ചാലുമ്മൂട് പോലീസ് ഇൻസ്പെക്ടർ അനീഷ് എന്നിവർ നിർവഹിച്ചു.

മുഖ്യ പ്രഭാഷണം സംഘടനയുടെ ലീഗൽ അഡ്വൈസർ  അഡ്വ അനിൽകുമാർ മുളങ്കാടകവും നടത്തി. കൂടാതെ കൊല്ലം കോർപ്പറേഷൻ കൗൺസിലർമാരായ എൽസ തോമസ്, ഷൈലജ.ബി. എന്നിവരെ കൂടാതെ സംഘടനയുടെ സംസ്ഥാന ജില്ലാ ഭാരവാഹികളും ആശംസകൾ അറിയിച്ചു.