കേന്ദ്ര സർക്കാരിന്റെ കഴക്കൂട്ട എലവേറ്റഡ് ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേയ്ക്ക്.

സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമേറിയ നാലുവരി എലവേറ്റഡ് ഹൈവേ കഴക്കൂട്ടത്ത് നിർമാണം അന്തിമഘട്ടത്തിലേക്ക്. 2.72 കിലോമീറ്റർ ദൂരം മെയ് അവസാനത്തോടെ കമ്മീഷൻ ചെയ്യാനാകുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) പ്രതീക്ഷിക്കുന്നു. എന്നാൽ, എലവേറ്റഡ് ഹൈവേ ഗതാഗതത്തിനായി തുറന്നുകൊടുത്ത ശേഷമേ മൂന്ന് നിർദിഷ്ട അണ്ടർപാസുകളുടെ നിർമാണം ആരംഭിക്കൂ. ഹൈവേയുടെ ഗർഡറുകൾക്ക് മുകളിൽ സ്ഥാപിക്കേണ്ട 60 സ്ലാബുകളിൽ 54 എണ്ണം ഇതിനകം ഇട്ടിട്ടുണ്ട്. 

എലവേറ്റഡ് ഹൈവേക്ക് താഴെയുള്ള മീഡിയൻ ലൈറ്റുകളും, പൂക്കളും, തൂണുകളിൽ പെയിന്റിംഗുകളും ഉപയോഗിച്ച് മനോഹരമാക്കാനുള്ള നിർദ്ദേശവുമായി ടെക്നോപാർക്ക് അധികൃതർ വ്യാഴാഴ്ച NHAI ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

ഇതിന് എൻഎച്ച്എഐ തത്വത്തിൽ അനുമതി നൽകിയെങ്കിലും ദേശീയപാത തുറന്നതിന് ശേഷമേ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിക്കൂ.