*മന്ത്രിയെ കാണാൻ നാഗമന കോളനിയുടെ ആദ്യ ഡോക്ടർ*

എംബിബിഎസ് വിദ്യാർഥി ഉണ്ണി മന്ത്രി വീണാ ജോർജിനെ സന്ദർശിച്ചപ്പോൾ.
തിരുവനന്തപുരം∙ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കാണാൻ വയനാട് അപ്പപ്പാറ നാഗമന കോളനിയിലെ ഉണ്ണിയെത്തി. എറണാകുളം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിയാണ് ഉണ്ണി. അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പട്ടികവർഗ വിഭാഗത്തിൽ നിന്ന് 9–ാം റാങ്കാണ് ഉണ്ണി നേടിയത്. നാഗമനയിലെ ആദ്യ ഡോക്ടറാകാൻ തയാറെടുക്കുന്നതിനിടെയാണ് മന്ത്രിയെ കാണാൻ ഉണ്ണി തിരുവനന്തപുരത്തെത്തിയത്. ലോക്കൽ ഗാർഡിയനായ ഔസേപ്പച്ചനും കൂടെയുണ്ടായിരുന്നു. ഉണ്ണിക്ക് മന്ത്രി വീണാ ജോർജ് എല്ലാ ആശംസകളും നേർന്നു. ഉണ്ണിയുടെ പ്രയത്‌നവും സമർപ്പണവും സമൂഹത്തിന് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.