പതിവു പോലെ ഇന്ധന വില ഇന്നും വർദ്ധിപ്പിച്ചു

കൊച്ചി: ഇന്ധനവില ഇന്നും വർദ്ധിപ്പിച്ചു പെട്രോൾ ലിറ്ററിന് 32 പൈസ കൂട്ടും. ഡീസലിന് 37 പൈസയും കൂട്ടും.നാളെയും ഇന്ധനവില വര്‍ധിപ്പിക്കുന്നതോടെ, ഏഴുദിവസത്തിനിടെ ആറാം ദിവസമാണ് വില ഉയരുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 110. 65 രൂപയായി ഉയരും. കൊച്ചിയില്‍ 108 രൂപ 26 പൈസയായിരിക്കും വില. 97 രൂപ 74 പൈസയായാണ് ഡീസല്‍ വില ഉയരുക.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. തെരഞ്ഞെടുപ്പ് നടന്ന വേളയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാതിരുന്നതിനാല്‍ ഐഒസി, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ എന്നീ കമ്പനികൾക്ക് ഏകദേശം 19,000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായതായി ആണ് റിപ്പോര്‍ട്ടുകള്‍. ഇത് ചൂണ്ടിക്കാട്ടിയാണ് വില വര്‍ധന.