ഉക്രൈനിൽ യുദ്ധ മുഖത്ത് നിന്നും കേന്ദ്ര സർക്കാർ ഇടപെടലിലൂടെ മടങ്ങിയെത്തിയ വക്കം സ്വദേശിനിയായ വിദ്യാർത്ഥിനിയ്ക്ക് സ്വീകരണം നൽകി.
ബിജെപി വക്കം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഉക്രൈനിൽ നിന്നും ഇന്ന് രാവിലെയോടെ മടങ്ങിയെത്തിയ MBBS വിദ്യാർഥിനിയ്ക്കാണ് സ്വീകരണം നൽകിയത്.
വക്കം ഗ്രാമ പഞ്ചായത്ത് ( അഞ്ചാം വാർഡ്) ജെഎസ് നിവാസിൽ സൈമ ജോയ് ദമ്പതികളുടെ മകൾ ജെസ്മി ജോയിക്കാണ് സ്വീകരണമൊരുക്കിയത്. ചടങ്ങിൽ ബിജെപി ആറ്റിങ്ങൽ മണ്ഡലം വൈസ് പ്രസിഡന്റ് സജി ശശിധരൻ, വക്കം പഞ്ചായത്ത് ബിജെപി പ്രസിഡന്റ് ബാലീന ഷൈൻ, മെമ്പർ നിഷ മോനി, ഷൈൻ തുടങ്ങിയവർ സ്വീകരണപരിപാടിയിൽ പങ്കെടുത്തു.