നിരവധി മോഷണ കേസുകളിലെ പ്രതികൾ അറസ്റ്റിൽ .

പാലോട് പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം ഉൾപ്പടെയുള്ള നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട പ്രതികൾ അറസ്റ്റിൽ 

പെരിങ്ങമല പറക്കോണം ഭാഗത്ത് വനിത പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ അക്രമം കാണിച്ച ശേഷം ഒളിവിലായിരുന്ന  1.പെരിങ്ങമമല വില്ലേജിൽ പറക്കോണം തടത്തരികത്തു വീട്ടിൽ സുരേഷ്‌കുമാർ മകൻ അനു എന്ന് വിളിക്കുന്ന സുമേഷ് വയസ് 20
2.പെരിങ്ങമ്മല വില്ലേജിൽ Ex-കോളനി ,ജവഗർ കോളനി ബ്ലോക്ക്‌ no 15 ൽ സലിം മകൻ അൻസിൽ വയസ് 21
3.പെരിങ്ങമ്മല വില്ലേജിൽ പറക്കോണം രഞ്ജിത് ഭവനിൽ ഗോപാലപിള്ള മകൻ ചാഞ്ചു എന്ന് വിളിക്കുന്ന രതീഷ് വയസ് 30 എന്നിവരാണ് അറസ്റ്റിൽ ആയത്.ഒളിവിൽ നിന്ന കാലയളവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിന്ന് ഒരു ബുള്ളറ്റ് മോഷണം ചെയ്ത് എടുത്തതിന് ശേഷം ഇവർ കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു. പിന്നീട് ബുള്ളറ്റ് നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ച ശേഷം. പ്രതികളിൽ ഒരാളുടെ പൾസർ ബൈക്കിൽ മൂന്നുപേരും കൂടി സഞ്ചരിച്ച് വലിയ മല പോലീസ് സ്റ്റേഷൻ പരിധിയിലെ കരിപ്പൂർ ,മലമ്പറക്കോണം എന്ന സ്ഥലത്ത് കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം കടയുടമയായ സ്ത്രിയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു ,  ആര്യനാട് പോലിസ് സ്റ്റേഷൻ പരിധിയിലെ പറണ്ടോട് ചേരപ്പള്ളി എന്ന സ്ഥലത്തും കൊല്ലം ജില്ലയിലെ  കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കിരാല എന്ന സ്ഥലത്തു നിന്നും കടയിൽ കയറി സിഗററ്റും മറ്റും വാങ്ങിയ ശേഷം കടയുടമകളായ സ്ത്രീകളുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്തു. ഇവ കൂട്ടുകാരനായ നാലാം പ്രതി പെരിങ്ങമ്മല വില്ലേജിൽ മീരൻപെട്ടിക്കരിക്കകം റിയാസ് മനസിലിൽ ഷിഹാബുദീൻ മകൻ റിയാസ് വയസ് 26 ന്റെ സഹായത്തോടെ മടത്തറ, പാലോട് എന്നിവിടങ്ങളിലെ വിവിധ  ജുവല്ലറികളിൽ വിൽക്കുകയും ഫിനാൻസ് സ്ഥാപനങ്ങളിൽ പണയം വയ്ക്കുകയും ചെയ്ത് പണം സംഘടിപ്പിച്ച് ആഡംബര വാഹനങ്ങൾ വാടകക്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു. ഇത്തരത്തിൽ ഒരു വെളുത്ത ഇന്നോവ കാറിൽ പ്രതികൾ സഞ്ചരിക്കുന്നതായി വിവരം കിട്ടി പാലോട് SI നിസ്സാറുദീന്റെ  നേതൃത്വത്തിലുള്ള സംഘം പിൻതുടരുന്നതിനിടെ  പെരിങ്ങമല കുണ്ടാളൻ കുഴി എന്ന സ്ഥലത്ത് വച്ച് പോലിസ് ജീപ്പ് നിയന്ത്രണം വിട്ട്‌ മറിഞ്ഞ് 5 പോലിസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് സ്ഥലത്തു നിന്നും രക്ഷപെട്ട ഇവരെ പിൻതുടർന്ന് കൊല്ലം ജില്ലയിലെ കൊട്ടിയത്ത് വച്ച് കൊട്ടിയം പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പാലോട് CI യും സംഘവും പിടികൂടുകയായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് മോഷണ മുതലുകളും മോഷണത്തിനുപയോഗിച്ച ബൈക്കും കണ്ടെത്തി.  ഒന്നു രണ്ടും പ്രതികൾ നെടുമങ്ങാട് , പാലോട് , വെഞ്ഞാറമ്മൂട് പോലിസ് സ്റ്റേഷനുകളിലെ മാല പൊട്ടിക്കൽ കേസുകളിലെ പ്രതിയാണ്. 

തിരുവനന്തരപുരം റൂറൽ ജില്ലാ പോലീസ് മേധാവി Dr ദിവ്യ ഗോപിനാഥ് IPS ന്റെ നിർദേശാനുസരണം നെടുമങ്ങാട് DySP M. K സുൾഫിക്കറിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ 
CK മനോജ്, SI നിസ്സാറുദീൻ, GSI മാരായ റഹിം, ഉദയകുമാർ , വിനോദ് V V, ഷിബു കുമാർ , GASI മാരായ അനിൽകുമാർ , അജി , സജു , SCPO ബിജു,  , അനീഷ്, CPO കിരൺ , രഞ്‌ജീഷ്, സുജുകുമാർ, വിനീത്, റിയാസ്, രഞ്ജുരാജ്
എന്നിവരടങ്ങിയ സംഘമാണ്  ഈ കേസ് അന്വേഷിക്കുന്നത്.