വീട്ടിലെയും അയല്‍വീട്ടിലെയും ടാങ്കിലെ വെള്ളം ഒഴുക്കിവിട്ടു. പെട്രോള്‍ നേരത്തെ കൈയില്‍ കരുതിയിരുന്നു. രാത്രി പന്ത്രണ്ടരയോടെ മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറി പൂട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച് വീടിന് തീവയ്ക്കുകയായിരുന്നു. ശേഷം അയല്‍വീട്ടിലെത്തിയ പ്രതി താന്‍ അവരെ തീര്‍ത്തെന്ന് പറഞ്ഞു. അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.
ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍(45), ഭാര്യ ഷീബ(45), മക്കളായ മെഹര്‍(16), അസ്ന(14) എന്നിവരാണ് കൊല്ലപ്പെട്ടത്. എഴുപത്തിയൊന്‍പതുകാരനായ ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം