നാല് സംസ്ഥാനങ്ങളിൽ ബിജെപി മുന്നിൽ, പഞ്ചാബിൽ ആം ആദ്മി തരംഗം

ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നാലിലും ലീഡ് നിലയിൽ ബിജെപി മുന്നിൽ. ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടാമൂഴത്തിലേക്ക്. കർഷക സമരം നടന്ന സ്ഥലങ്ങളിൽ അടക്കം ബിജെപി വൻ മുന്നേറ്റമാണ് നടത്തിയത്. അതേസമയം  ഡൽഹിക്ക് പുറത്തേക്കു ആം ആദ്മി പാർട്ടി വ്യാപിക്കുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പിൽ കണ്ടത്. പഞ്ചാബിൽ മൃഗീയ ഭൂരിപക്ഷത്തിലേക്ക് ആംആദ്മിപാർട്ടി എത്തി. ആപ്പിലായതു കോൺഗ്രസ് ആണ്. പഞ്ചാബിലെ കോൺഗ്രസിലെ വൻമരങ്ങൾ പലതും വീഴുന്ന സ്ഥിതിയാണ്. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് നാലാം സ്ഥാനത്താണ്

ഗോവയിലും ഉത്തരാഖണ്ഡിലും ബിജെപി മുന്നിലാണ്. അതേസമയം മണിപ്പൂരിൽ ബിജെപി മുന്നിലാണെങ്കിലും തൂക്കുസഭക്കുള്ള ഉള്ള സാധ്യതയും തള്ളിക്കളയാനാവില്ല.