മന്ത്രിയുടെ വീടിനായി സിൽവർലൈൻ അലൈന്‍മെന്റ് മാറ്റി;ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍

മന്ത്രി സജി ചെറിയാനുവേണ്ടി ചെങ്ങന്നൂരിലെ സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ മാറ്റംവരുത്തിയെന്ന ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. മന്ത്രിയുടെ വീടിരിക്കുന്ന സ്ഥലത്തെ അലൈന്‍മെന്റാണ് മാറ്റിയത്. സംസ്ഥാനത്തുടനീളം ഇത്തരം മാറ്റങ്ങള്‍ വരുത്തിയതായി പുതിയ മാപ്പ് പരിശോധിച്ചാല്‍ ബോധ്യമാകും.  ഇത് ആര്‍ക്കെല്ലാംവേണ്ടിയാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.