*വെള്ളാപ്പള്ളി ജനാധിപത്യ തിരഞ്ഞെടുപ്പിന് തയ്യാറാകണം ഗോകുലം ഗോപാലൻ*

*എസ്.എൻ.ഡി.പി. യോഗത്തിലെ എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകിയ ഹൈക്കോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി. യോഗം സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ, ഗോകുലം ഗോപാലന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ച്*

തിരുവനന്തപുരം : ജനാധിപത്യ തിരഞ്ഞെടുപ്പിനെ നേരിടാൻ വെള്ളാപ്പള്ളി നടേശൻ തയ്യാറാകണമെന്ന് എസ്.എൻ.ഡി.പി. യോഗം സംയുക്ത സമരസമിതി ചെയർമാൻ ഗോകുലം ഗോപാലൻ ആവശ്യപ്പെട്ടു.
30 ലക്ഷത്തിലധികം വരുന്ന സമുദായ അംഗങ്ങൾക്കും വോട്ടവകാശം ലഭിച്ചാൽ വോട്ട് നേടാൻ കഴിയില്ലെന്ന തിരിച്ചറിവാണ് വെള്ളാപ്പള്ളിയെ ഭയപ്പെടുത്തുന്നത്. -ഗോകുലം ഗോപാലൻ പറഞ്ഞു.

സംയുക്ത സമരസമിതി നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ സഹോദരസംഘം സംസ്ഥാന പ്രസിഡന്റ് പ്രേമചന്ദ്രൻ അധ്യക്ഷനായി.
ശ്രീനാരായണ സഹോദര ധർമവേദി ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ്, വർക്കിങ് ചെയർമാൻ സി.കെ.വിദ്യാസാഗർ, നേതാക്കളായ കിളിമാനൂർ ചന്ദ്രബാബു, ബിജുരമേശ്, രാജ്കുമാർ ഉണ്ണി, അജന്തകുമാർ, സന്തോഷ് കുമാർ, ഗുരുധർമപ്രചാരണ സഭ ജില്ലാ പ്രസിഡന്റ് ഡോ. സുശീല, സഹോദരസംഘം നേതാവ് വി.പി.രാജൻ, മുൻ എം.എൽ.എ. ടി.ശരത്ചന്ദ്ര പ്രസാദ്, സഹോദര ധർമവേദി ജില്ലാ പ്രസിഡന്റ് വക്കം അജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു