ചൂട് ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തീപിടുത്തം പോലുള്ള ദുരന്തങ്ങൾ ഒഴിവാക്കുന്ന തിലേക്കായി കല്ലമ്പലം ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും ഒറ്റൂർ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച "ഗൃഹ സുരക്ഷാ" ക്ലാസ് ഒറ്റൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി ബീന ചേന്നൻകോട് അംഗനവാടിയിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ ജയപ്രകാശ് അധ്യക്ഷനായി. സ്റ്റേഷൻ ഓഫീസർ എസ് ബി അഖിൽ വിഷയാവതരണം നടത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഗോപകുമാര് കുറുപ്പ്, സജികുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീകുമാർ സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സ് ആയ വിജയ് ഗോപാൽ, ജാഗർ ജോയ്, അഭിറാം, സി ഡി എസ് അംഗം പ്രമീള ചന്ദ്രൻ , കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പു തൊഴിലാളികൾ, സാമൂഹ്യപ്രവർത്തകർ ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു. അവസരോചിതമായ ഒരു പ്രോഗ്രാം എന്ന് എല്ലാവരും വിലയിരുത്തി.