കിളിമാനൂർ പഞ്ചായത്തിലെ കടമ്പാട്ടുകോണം മുളമൂട്ടിൽ വീട്ടിൽ ( പത്മതീർത്ഥം ) ശശിധരൻ പിള്ളയുടെ ആടുകളെയാണ് ഇന്നലെ രാത്രി അജ്ഞാത ജീവി കടിച്ചു കൊന്നത്. തള്ളയാടും 3 കുട്ടികളുമാണ് ചത്തത്. ആടുകളുടെ കഴുത്തിലാണ് കടിച്ചു കൊന്നത്.കുടൽ മാലയും മറ്റും പുറത്തുവന്ന നിലയിലാണ് പല ആടു കളും ചത്തുകിടക്കുന്നത്. കഴിഞ്ഞ വർഷവും മേഖലയിൽ സമാന രീതിയിൽ അജ്ഞാത ജീവി ഭീതി പരത്തുകയും നിരവധി വളർത്ത് മൃഗങ്ങളെ കൊല്ലുകയും ചെയ്തിരുന്നു.