ജാമ്യ ഉത്തരവ് ഇറങ്ങിയ ഉടൻ തന്നെ പ്രതികളെ ജയിൽ മോചിതരാക്കണമെന്ന് സുപ്രീം കോടതി. ജയിൽ മോചനത്തിലെ കാലതാമസം ഒഴിവാക്കാനാണ് നടപടി.ജയിൽ മോചനത്തിന് കോടതി ഉത്തരവിന്റെ ഇ-കോപ്പി മതി. ഉത്തരവിന്റെ സർട്ടിഫൈഡ് കോപ്പിക്കായി ജയിൽ അധികൃതർ ഇനി കാത്തിരിക്കേണ്ടെന്നും സുപ്രീംകോടതി ഉത്തരവ്.